Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi Blue Tigers

കി​രീ​ടം നി​ല​നി​ർ​ത്താ​ൻ കൊ​ച്ചി​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ; സീ​സ​ൺ മൂ​ന്നി​നു​ള്ള പ​രി​ശീ​ല​ക സം​ഘ​ത്തെ പ്ര​ഖ്യാ​പി​ച്ചു

കൊ​ച്ചി: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് സീ​സ​ൺ മൂ​ന്നി​നു​ള്ള പ​രി​ശീ​ല​ക സം​ഘ​ത്തെ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ് പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീ​മി​ന് മി​ക​ച്ച നേ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ച്ച വി​ജ​യ​ക്കൂ​ട്ടു​കെ​ട്ട് ഇ​ത്ത​വ​ണ​യും നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് ടീം ​പു​തി​യ സീ​സ​ണി​ലേ​ക്ക് ഒ​രു​ങ്ങു​ന്ന​ത്.

മു​ൻ ഇ​ന്ത്യ​ൻ താ​ര​മാ​യ റൈ​ഫി വി​ൻ​സെ​ന്‍റ് ഗോ​മ​സ് മു​ഖ്യ പ​രി​ശീ​ല​ക​നാ​യി തു​ട​രും. സി.​എം.​ദീ​പ​ക് ഡ​യ​റ​ക്ട​ർ ഓ​ഫ് ക്രി​ക്ക​റ്റിം​ഗ് കോ​ച്ചിം​ഗാ​യും എ​സ്. അ​നീ​ഷ് ബൗ​ളിം​ഗ് കോ​ച്ചാ​യും സ​നു​ത്ത് ഇ​ബ്രാ​ഹിം ലീ​ഡ് കോ​ച്ചാ​യും ടീ​മി​നൊ​പ്പം തു​ട​രും.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പ​രി​ശീ​ല​ക​രു​ടെ നേ​തൃ​ത്വ​വും താ​ര​ങ്ങ​ളു​മാ​യു​ള്ള മി​ക​ച്ച ഏ​കോ​പ​ന​വും ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ലെ വി​ജ​യ​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നെ​ന്ന് ടീം ​വി​ല​യി​രു​ത്തു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ അ​തേ വി​ജ​യ​ക്കൂ​ട്ടു​കെ​ട്ടി​നെ നി​ല​നി​ർ​ത്തി​യാ​ണ് കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ് സീ​സ​ൺ മൂ​ന്നി​ലേ​ക്കും ഇ​റ​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ​രി​ശീ​ല​ക സം​ഘം കാ​ഴ്ച​വെ​ച്ച ആ​ത്മാ​ർ​ത്ഥ​ത​യും പ്രൊ​ഫ​ഷ​ണ​ലി​സ​വും ടീ​മി​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. അ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ര​ങ്ങ​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​തു​കൊ​ണ്ടാ​ണ് ഈ ​വി​ജ​യ​ക്കൂ​ട്ടു​കെ​ട്ട് തു​ട​ര​ട്ടെ​യെ​ന്ന തീ​രു​മാ​ന​മെ​ടു​ത്ത​ത്.

സീ​സ​ൺ മൂ​ന്നി​ലും ആ​രാ​ധ​ക​ർ​ക്ക് അ​ഭി​മാ​നി​ക്കാ​വു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന​തി​ന് ടീ​മി​നെ സ​ജ്ജ​മാ​ക്കാ​ൻ ഈ ​പ​രി​ശീ​ല​ക സം​ഘ​ത്തി​ന് ക​ഴി​യു​മെ​ന്ന കാ​ര്യ​ത്തി​ൽ ഞ​ങ്ങ​ൾ​ക്ക് പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും ടീം ​ഉ​ട​മ സു​ബാ​ഷ് മാ​നു​വ​ൽ പ​റ​ഞ്ഞു. സീ​സ​ൺ മൂ​ന്നി​ലും കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​കാ​ൻ ല​ക്ഷ്യ​മി​ട്ട് കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​ന്‍റെ പ​രി​ശീ​ല​ന ക്യാ​മ്പു​ക​ളും മ​റ്റ് ഒ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up